വീട്ടിൽ ചെറിയ സ്ഥലത്ത് പച്ചക്കറികൾ വളർത്തുന്ന അനുഭവങ്ങളും, അടുക്കളത്തോട്ടം തുടങ്ങാൻ സഹായിക്കുന്ന ലളിതമായ മാർഗങ്ങളും ടിപ്സുകളും ഈ പേജിലൂടെ പങ്കുവയ്ക്കുന്നു.
എന്റെ അടുക്കളത്തോട്ടം – ഒരു ചെറിയ അനുഭവം ഇന്നത്തെ കാലത്ത് ആരോഗ്യകരമായ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ പലരും വീട്ടിൽ തന്നെ ചെറിയ പച്ചക്കറി തോട്ടം ആരംഭിക്കുകയാണ്. ചെറിയ സ്ഥലമുണ്ടെങ്കിലും ചില പച്ചക്കറികൾ നട്ടുവളർത്താൻ സാധിക്കും. എന്റെ വീട്ടിലും ഒരു ചെറിയ തോട്ടം ആരംഭിച്ചതിന്റെ അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. എന്റെ തോട്ടത്തിൽ ഞാൻ നട്ട പച്ചക്കറികളിൽ ഒന്നാണ് വെള്ളരി. വലിയ പരിചരണമൊന്നും നൽകിയില്ല. സ്ഥിരമായിവെള്ളംഒഴിക്കും ,അടുക്കള മാലിന്യങ്ങൾ ഇടും , ചെടി മെല്ലെ വളരാൻ തുടങ്ങി.ചെടി വളർന്ന് പൂവും കായും വന്നപ്പോൾ അതൊരു വലിയ സന്തോഷം തന്നെയായിരുന്നു. ഒടുവിൽ എന്റെ അടുക്കളത്തോട്ടത്തിൽ നിന്നു തന്നെ ഒരു നല്ല വെള്ളരി വിളവെടുക്കാൻ കഴിഞ്ഞു. സ്വന്തമായി നട്ട ചെടിയിൽ നിന്നു കിട്ടുന്ന പച്ചക്കറി എന്നത് ഒരുപാട് സന്തോഷം നൽകുന്നഒരു അനുഭവമാണ്.വലിയ പരിചരണം ഇല്ലാതെയും ഒരു ചെടി വളർന്ന് കായ്ക്കുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി . കുറച്ചു സമയവും ,ചെറിയ ഒരുസ്ഥലവും ,കൃഷിചെയ്യാനുള്ള ഒരു മനസും ഉണ്ടെങ്കിൽ എല്ലാവർക്കും വീട്ടിൽ തന്നെ പച്ചക്കറി കൃഷി തുടങ്ങാം എന്ന് തോന്നി. അതിനായി വലിയ ച...
ലോക വൃക്ക ദിനം 2026 – വൃക്കയുടെ ആരോഗ്യത്തിൻറെ പ്രാധാന്യം image courtesy-pixabay ലോക വൃക്കദിനം – മാർച്ച് മാസത്തിലെ രണ്ടാം വ്യാഴാഴ്ച World Kidney Day (ലോക വൃക്കദിനം) ഓരോ വർഷവും മാർച്ച് മാസത്തിലെ രണ്ടാം വ്യാഴാഴ്ച ലോകമെമ്പാടും ആചരിക്കപ്പെടുന്നു. വൃക്കയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കുകയും വൃക്കരോഗങ്ങൾ തടയാനുള്ള മാർഗങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. Kidney (വൃക്ക) നമ്മുടെ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ്. ശരീരത്തിലെ മാലിന്യങ്ങൾ രക്തത്തിൽ നിന്ന് അരിച്ച് പുറത്തേക്ക് നീക്കം ചെയ്യുകയും ശരീരത്തിലെ ജലവും ലവണങ്ങളും സമതുലിതമായി നിലനിർത്തുകയും ചെയ്യുന്നത് വൃക്കകളുടെ പ്രധാന പ്രവർത്തനമാണ്. ജീവിതശൈലി രോഗങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ വൃക്കയുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ആരോഗ്യകരമായ ഭക്ഷണം, മതിയായ വെള്ളം കുടിക്കൽ, വ്യായാമം, ആരോഗ്യ പരിശോധനകൾ എന്നിവ വഴി വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ലോക വൃക്കദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നത് നമ്മുടെ ഉത്തരവാദിത്തമാ...
World Liver Day 2026: Solid Habits, Strong Liver image courtesy-pixabay World Liver Day 2026 Theme “Solid Habits, Strong Liver” തീയതി: ഏപ്രിൽ 19 ലക്ഷ്യം കരൾ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം മുൻകരുതലുകൾ പ്രചരിപ്പിക്കൽ നേരത്തെ പരിശോധനയുടെ പ്രാധാന്യം കരളിന്റെ പ്രധാന പ്രവർത്തനങ്ങൾ രക്തം ശുദ്ധീകരിക്കൽ – വിഷാംശങ്ങൾ നീക്കം ചെയ്യുന്നു ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കൽ – പിത്തരസം വഴി കൊഴുപ്പ് പൊടിക്കുന്നു ഊർജം സംഭരിക്കൽ – ഗ്ലൈകോജൻ രൂപത്തിൽ ശരീരത്തിലെ രാസസമതുലിതാവസ്ഥ നിലനിർത്തൽ കരൾ സംരക്ഷിക്കാൻ 4 ശീലങ്ങൾ സമതുലിതമായ ഭക്ഷണം – അമിത പഞ്ചസാരയും പ്രോസസ്സ്ഡ് ഭക്ഷണവും ഒഴിവാക്കുക ശാരീരിക പ്രവർത്തനം – ദിവസേന വ്യായാമം മദ്യപാനം നിയന്ത്രിക്കുക – കരൾ രോഗങ്ങളുടെ പ്രധാന കാരണമാണ് നിയമിത പരിശോധനകൾ – നേരത്തെ കണ്ടെത്തൽ രോഗം തടയാൻ സഹായിക്കും പ്രാധാന്യം കരൾ രക്തം ശുദ്ധീകരിക്കുകയും, ഭക്ഷണം പൊടിക്കുകയും, ഊർജം സംഭരിക്കുകയും ചെയ്യുന്നു MASLD (Metabolic dysfunction-associated steatotic liver disease) ലോകമെമ്പാടും വളരുന്ന പ്രശ്നമാണ് കരൾ രോഗങ്ങൾ പലപ്പോഴും ലക്ഷണങ്ങളില്ലാതെ വളരു...
Comments
Post a Comment