Posts

Showing posts from December, 2024

Vitamins

Image
 Vitamins- വിറ്റാമിനുകളുടെലോകം     ശാസ്ത്രരസം ഡോ.അബേഷ് രഘുവരൻ സുപ്രഭാതം ദിനപത്രം   വിറ്റാമിൻ ബി എട്ടു തരം ഉണ്ട്. ഇവയെല്ലാം വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത് .പ്രധാനമായും പച്ചക്കറികൾ, പഴങ്ങൾ ,ധാന്യങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, സി എന്നിവ ശരീരത്തിൽ എത്തുമ്പോൾ നേരിട്ട് രക്‌ത ചംക്രമണ വ്യവസ്ഥയിൽ എത്തുകയും ശരീരത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്യുന്നു .കൊഴുപ്പിൽ അലിയുന്ന വിറ്റാമിനുകൾ ആയ വിറ്റാമിൻ എ,ഡി ,ഇ ,കെ എന്നിവയാകട്ടെ പ്രോട്ടീന്റെ സഹായത്തോടെയാണ് ശരീരത്തിലാകമാനം സഞ്ചരിക്കുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് വിറ്റാമിനുകൾ . ഇവ പ്രോട്ടീൻ ,കൊഴുപ്പ് ,കാർബോഹൈഡ്രേറ്റ് എന്നിവയെപ്പോലെ ശരീരത്തിൽ നിർമ്മിക്കപ്പെടുന്നവയല്ല. എന്നാൽ ശരീരത്തിന്റെ അടിസ്ഥാനപരമായ വളർച്ചയ്ക്കായി ഇവ വളരെ കുറഞ്ഞ അളവിൽ ശരീരത്തിന് ആവശ്യമാണ്. സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസുകൾ, സസ്യങ്ങൾ എന്നിവ സ്വയം വിറ്റാമിനുകളെ ഉത്പാദിപ്പിക്കുമ്പോൾ നമ്മുടെ ശരീരത്തിന് വിറ്റാമിൻ ഭക്ഷണത്തിലൂടെയോ മറ്റുസ്രോതസു  കളിലൂടെയോ ലഭിക്കുകതന്നെ വേണം. വിറ്റാമിനുകൾ പലത...