Vitamins
Vitamins-വിറ്റാമിനുകളുടെലോകം
വിറ്റാമിനുകൾ പലതരം
വിറ്റാമിനുകൾ പലതരം ഉണ്ട് .പല ഇംഗ്ലീഷ് അക്ഷരങ്ങളിലൂടെയാണ് അവ അറിയപ്പെടുന്നത് .വിറ്റാമിൻ എ ,ബി കോംപ്ലക്സ്,( ബി തന്നെ വിവിധതരത്തിലുള്ളതിനാൽ ആണ് ഇങ്ങനെ വിളിക്കുന്നത്) സി ,ഡി ,ഇ, കെ എന്നിവയാണ് വിവിധതരത്തിലുള്ള വിറ്റാമിനുകൾ .ഈ വിറ്റാമിനുകൾ എല്ലാം രണ്ടു ഗണത്തിലാണ് പെടുന്നത് .ജലത്തിൽ ലയിക്കുന്നവയും (water soluble)കൊഴുപ്പിൽ ലയിക്കുന്നവയും (fat soluble ) പേരുപോലെ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ .ശരീരത്തിലെ കൊഴുപ്പുകളിൽ ലയിച്ചു ശരീരത്തിൽ ശേഖരിക്കപ്പെടുന്നു. എന്നാൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ ശരീരത്തിൽ ശേഖരിക്കപ്പെടുന്നില്ല .അത് ദൈനംദിന ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കേണ്ടതുണ്ട് .ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ സി,ബി എന്നിവയാണ് .കൊഴുപ്പിൽ ലയിക്കുന്നതാവട്ടെ എ ,ഡി, ഇ ,കെ എന്നിവ ആണ്.
വിറ്റമിൻ ബി എട്ടുതര മുണ്ട് .ഇവയെല്ലാം വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത് .പ്രധാനമായും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, സി എന്നിവ ശരീരത്തിൽ എത്തുമ്പോൾ നേരിട്ട് രക്‌ത ചക്രമണ വ്യവസ്ഥയിൽ എത്തുകയും ശരീരത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുകയും ചെയ്യുന്നു .കുഴുപ്പിൽ അലിയുന്ന വിറ്റാമിനുകളായ വിറ്റാമിൻ എ ,ഡി ,ഇ ,കെ എന്നിവയാകട്ടെ പ്രോട്ടീന്റെ സഹായത്തോടെയാണ് ശരീരത്തിൽ ആകമാനം സഞ്ചരിക്കുന്നത് .ഇവ പ്രധാനമായും കാണപ്പെടുന്നത് പാലുൽപന്നങ്ങൾ ,മത്സ്യഎണ്ണകൾ, നെയ്യ് എന്നിവയിലാണ്.
ശാസ്ത്രനാമങ്ങൾ
വിവിത വിറ്റാമിനുകൾ വിവിധങ്ങളായ ശാസ്ത്രനാമങ്ങളിലാണ് അറിയപ്പെടുന്നത്. വിറ്റാമിൻ എ റൈറ്റിനോൾ എന്നും(retinol ) എട്ടു തരത്തിലുള്ള വിറ്റാമിനുന് ബി വിവിധ പേരുകളിലും ,വിറ്റാമിൻസി അസ്കോര്ബിക് ആസിഡ് (askorbic asid )എന്നും , വിറ്റാമിൻ ഡി കാൽസിഫെറോൾ (calciferol )എന്നും,വിറ്റാമിൻ ഇ ടോക്കോഫെറോൾ (totkferol ) എന്നും വിറ്റാമിൻ കെ ഫില്ലോക്വിനോണ് (phylloquinon )എന്നുംഅറിയപ്പെടുന്നു .
വിറ്റാമിനും സൂര്യപ്രകാശവും
പാലിലും മുട്ടയുടെ വെള്ളക്കരുവിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ടെങ്കിലും അത് ശരീരത്തിൽ ലഭിക്കുന്നത് പ്രധാനമായും സൂര്യപ്രകാശത്തിന്റെ സഹായം മൂലമാണ് .സൂര്യപ്രകാശത്തിലെ അൾട്രാ വയലറ്റ് രഷമികൾക്ക് നമ്മുടെ തൊക്കിൽ ഉള്ള ചില പദാർത്ഥങ്ങളെ വിറ്റാമിൻ ഡി ആക്കി മാറ്റാൻ കഴിവുണ്ട് . അതായത് വിറ്റാമിൻ ഡി ശരീരത്തിന് നേടാൻ ഈ പദാർത്ഥങ്ങൾ കഴിഞ്ഞില്ലെങ്കിലും ദിവസേന കുറച്ചു വെയിൽ കൊണ്ടാൽ മാത്രം മതി എന്നർത്ഥം. സൂര്യപ്രകാശത്തിൽ നിന്ന് വിറ്റാമിൻ ഡി നേടാൻ ഏറ്റവും പറ്റിയ സമയം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് .അതായത് സൂര്യൻ ഭൂമിക്ക് ലംബമായി വരുന്ന സമയമാണ് ഏറ്റവും ഉചിതം .മുഖത്ത് സൂര്യപ്രകാശം ഏൽക്കാതെ തന്നെ കൈകളിലും കാലുകളിലും സൂര്യപ്രകാശത്തിൽ കാണിച്ചാൽ വിറ്റാമിൻഡി ശരീര ഉല്പാദിപ്പിക്കും.പ്രായമുള്ളവരിലും യുവാക്കളിലും വിറ്റാമിൻ ഡി ന്റെ ഉൽപാദനം വ്യത്യാസപ്പെട്ടിരിക്കും. പ്രായം യേറും തോറും വിറ്റാമിൻ ഡി ഉൽപാദനത്തിന്റെ തോത് കുറയുന്നു.
കൂടിയാലും കുറഞ്ഞാലും
വികസിത രാജ്യങ്ങളിലെ ജനങ്ങൾക്കും ദരിദ്ര രാജ്യങ്ങളിലുള്ളവർക്കും ഒരുപോലെ വിറ്റാമിൻ കുറവ് കാണപ്പെടാറുണ്ട് .വികസിത രാജ്യങ്ങളിൽ വിറ്റാമിൻ കൂടുതലുള്ള പഴങ്ങളും, പച്ചക്കറികളും ഒഴിവാക്കി കൂടുതൽ പാകം ചെയ്ത ഭക്ഷണങ്ങൾ ഉപയോഗിക്കാറുള്ളതുമൂലവും ,അവികസിത രാജ്യങ്ങളിൽ സസമീകൃത ആഹാരം എല്ലാവർക്കും ആവശ്യത്തിന് കിട്ടാത്തതിനാലും , വിറ്റാമിന്റെ കുറവ് അനുഭവപ്പെടുകയും അതുമൂല ചില രോഗങ്ങൾ പിടിപെടുകയും ചെയ്യുന്നു .വിറ്റാമിനുകളുടെ സാന്നിധ്യത്തേക്കാൾ അതിന്റെ അസാന്നിധ്യമാണ് കൂടുതൽപ്രകടമായി മനസ്സിലാക്കാൻ കഴിയുന്നത് .വിറ്റാമിനുകളുടെ കുറവ് അമിതമാകുമ്പോൾ അത് ചില രോഗങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുന്നു.
രോഗങ്ങൾ
വിറ്റാമിന്റെ കുറവ് ക്ഷീണം ,നാഡീ രോഗങ്ങൾ ,ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നതിനൊപ്പം ഓരോ വിറ്റാമിനുകളുടെയും കുറവുമൂലം ചില രോഗങ്ങൾക്ക് കൂടി കാരണമാകുന്നു. വിറ്റാമിൻ എ യുടെ കുറവ് നിശാന്തത( night blindness )എന്ന രോഗത്തിന് കാരണമാകുന്നു . വിറ്റാമിൻ ബിയുടെ കുറവ് ബെറിബെറി( അനിമിയ )എന്ന
രോഗത്തിനും വിറ്റാമിന് സി യുടെകുറവു സക്സർവി (scurvy )എന്നരോഗത്തിന്നും ,വിറ്റാമിന് ഡി യുടെ കുറവ് റിക്കറ്റ്സ് (rickets )എന്നരോഗത്തിന്നും ,വിറ്റാമിന് കെ രക്തം കട്ടപിടിക്കാൻ
സഹായിക്കുന്നതിനാൽമുറിവുണ്ടായാൽ അവയുടെ കുറവുമൂല രക്തം കട്ടപിടിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു
ബെറിബെറി രോഗം രണ്ടുതരത്തിലുണ്ട് .വെറ്റ് (wet )ബെറിബെറിയും ഡ്രൈ(dry ) ബെറിബെറിയും .ആദ്യത്തേത് ഹൃദയസംവിധാനത്തെയുംഡ്രൈ ബെറിബെറി കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നു .
പേശി വേദന, തളർച്ച ,പനി എന്നിവയാണ് മറ്റൊരു ലക്ഷണങ്ങൾ .തളർച്ച, കാലുകളിലും കൈകളിലും ഉള്ള വേദന ,മോണവീക്കലും രക്തസ്രാവവും. മുറിവ് ഉണങ്ങാൻ കൂടുതൽ സമയമെടുക്കുക എന്നിവയാണ് സ്കർവി രോഗത്തിന്റെ ലക്ഷണങ്ങൾ.റിക്കറ്റ്സ് ബാധിച്ചവർക്ക് കൈകാലുകൾ വേദന വളർച്ച മുരടിക്കൽ എല്ലുകളുടെ ബലമില്ലായ്മ എന്നീ പ്രശ്നങ്ങൾ ഉണ്ടായേക്കാം
.webp)
Comments
Post a Comment