cucumber growing in home garden
എന്റെ അടുക്കളത്തോട്ടം – ഒരു ചെറിയ അനുഭവം
ഇന്നത്തെ കാലത്ത് ആരോഗ്യകരമായ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ പലരും വീട്ടിൽ തന്നെ ചെറിയ പച്ചക്കറി തോട്ടം ആരംഭിക്കുകയാണ്. ചെറിയ സ്ഥലമുണ്ടെങ്കിലും ചില പച്ചക്കറികൾ നട്ടുവളർത്താൻ സാധിക്കും. എന്റെ വീട്ടിലും ഒരു ചെറിയ തോട്ടം ആരംഭിച്ചതിന്റെ അനുഭവമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
എന്റെ തോട്ടത്തിൽ ഞാൻ നട്ട പച്ചക്കറികളിൽ ഒന്നാണ് വെള്ളരി. വലിയ പരിചരണമൊന്നും നൽകിയില്ല. സ്ഥിരമായിവെള്ളംഒഴിക്കും ,അടുക്കള മാലിന്യങ്ങൾ ഇടും , ചെടി മെല്ലെ വളരാൻ തുടങ്ങി.ചെടി വളർന്ന് പൂവും കായും വന്നപ്പോൾ അതൊരു വലിയ സന്തോഷം തന്നെയായിരുന്നു. ഒടുവിൽ എന്റെ അടുക്കളത്തോട്ടത്തിൽ നിന്നു തന്നെ ഒരു നല്ല വെള്ളരി വിളവെടുക്കാൻ കഴിഞ്ഞു.
സ്വന്തമായി നട്ട ചെടിയിൽ നിന്നു കിട്ടുന്ന പച്ചക്കറി എന്നത് ഒരുപാട് സന്തോഷം നൽകുന്നഒരു അനുഭവമാണ്.വലിയ പരിചരണം ഇല്ലാതെയും ഒരു ചെടി വളർന്ന് കായ്ക്കുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി .
കുറച്ചു സമയവും ,ചെറിയ ഒരുസ്ഥലവും ,കൃഷിചെയ്യാനുള്ള ഒരു മനസും ഉണ്ടെങ്കിൽ എല്ലാവർക്കും വീട്ടിൽ തന്നെ പച്ചക്കറി കൃഷി തുടങ്ങാം എന്ന് തോന്നി. അതിനായി വലിയ ചിലവ് വേണ്ടതുമില്ല.
അടുക്കളത്തോട്ടം നമ്മുക്ക് ആരോഗ്യകരമായ പച്ചക്കറികളും മനസ്സിന് സന്തോഷവും നൽകുന്ന ഒരു നല്ല ശീലമാണ്. ചെറിയൊരു ശ്രമം പോലും നല്ല ഫലം നൽകും എന്നതിന് എന്റെ ഈ ചെറിയ വെള്ളരി കൃഷി ഒരു ഉദാഹരണമാണ്.

Comments
Post a Comment