Posts

Showing posts from August, 2024

Good Habits for Good Health

Image
 Good Habits for Good Health നല്ല ആരോഗ്യത്തിന് നല്ല ശീലങ്ങൾ  സ്വയം ചികിത്സിക്കാൻക്കഴിവുള്ള അത്ഭുത യന്ത്രമാണ് മനുഷ്യശരീരം. അതിനെ മരുന്നിന്റെ സഹായമില്ലാതെ പ്രവർത്തന സജ്ജമാക്കുന്ന വൈദ്യശാസ്ത്രശാഖക്കാണ്പ്രകൃതി ചികിത്സ എന്ന് പറയുന്നത്.ശുദ്ധവായു ,ശുദ്ധജലം,നല്ല ഭക്ഷണം ,ശരിയായ വ്യായാമം ,മതിയായ വിശ്രമം ,എന്നിവയിലൂടെ മാത്രമേ ശരീരം ബാലൻസ് ചെയ്യാൻ സാധിക്കുകയുള്ളൂ. Image Courtesy-Google pictures ശുദ്ധ വായു: മനുഷ്യനു  ആവശ്യം വേണ്ടതാണ് ഓക്സിജൻ. നമ്മൾ ജീവിക്കുന്ന പരിസരം ഓക്സിജൻ കൂടുതലുള്ള പ്രദേശമാകാൻ ശ്രദ്ധിക്കണം. അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാൻ ആര്യവേപ്പില, തുളസി,ആൽമരം,എന്നിവ നട്ടു പിടിപ്പിക്കുകയും അവിടെ കൂടുതൽ സമയം ചെലവഴിക്കുകയും വേണം. ശുദ്ധജലം: ശുദ്ധ വായു കഴിഞ്ഞാൽ വളരെ അത്യന്താപേക്ഷിതമാണ് ശുദ്ധജലം. ശുദ്ധജലം കൊണ്ട് ഉദ്ദേശിക്കുന്നത് മാലിന്യം കലരാത്തതും രാസവസ്തുക്കൾ ഒന്നും ലയിച്ചുചേരാത്തതുമായ ശുദ്ധജലമാണ്. ശുദ്ധജലത്തെ സ്ഥിരം ചൂടാക്കി കുടിക്കാൻ പാടില്ല. കിണർ,കുളം,തടാകം,അരുവി,എന്നിവയിലെ ജലം ശുദ്ധജലമാണ്. നല്ല ഭക്ഷണം: പഴങ്ങളും പച്ചക്കറികളും ഇലക്കറികളും അണ്ടി വർഗ്ഗങ്ങളും ധാരാളം  അടങ്ങ...